ഗോഡ്, സെക്സ്, ആന്റ് ട്രൂത്ത്: പോണ്‍ സ്റ്റാര്‍ മിയ മല്‍കോവയെ കേന്ദ്രകഥാപാത്രമാക്കി രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രം

0
116

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. പോണ്‍ സ്റ്റാര്‍ മിയ മല്‍കോവയെ കേന്ദ്രകഥാപാത്രമാക്കി ഗോഡ്,സെക്‌സ് ആന്റ് ട്രൂത്ത് എന്ന പേരിലാണ് രാം ഗോപാല്‍ വര്‍മ്മ തന്റെ പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്. യൂറോപ്പില്‍ വച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ പോസ്റ്റര്‍ മിയ ട്വിറ്ററിലൂടെ പങ്കുവച്ചു. ഒരു ഇന്ത്യന്‍ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന രണ്ടാമത് പോണ്‍ സ്റ്റാര്‍ ആണ് താനെന്നും ആദ്യത്തേത് സണ്ണി ലിയോണ്‍ ആണെന്നും പോസ്റ്ററിനൊപ്പം മിയ ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ മിയയെ തിരുത്തി രാം ഗോപാല്‍ വര്‍മ്മയും രംഗത്തെത്തി. സണ്ണി ലിയോണുമായി ചേര്‍ന്ന് ചിത്രമൊരുക്കിയിട്ടില്ലെന്നും ഗോഡ്, സെക്സ്, ആന്റ് ട്രൂത്ത് മറക്കാനാകാത്ത അനുഭവമാണെന്നും രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. സണ്ണി ലിയോണുമായി ചേര്‍ന്ന് ചിത്രം സംവിധാനം ചെയ്തിട്ടില്ലെങ്കിലും മേരി ബേട്ടി സണ്ണി ലിയോണ്‍ ബന്നാ ചാഹ്താഹെ എന്ന പേരില്‍ ആര്‍ജിവി ഹ്രസ്വ ചിത്രമൊരുക്കിയിട്ടുണ്ട്.