ജെഡിയുവിന് മുന്നില്‍ വാതിലടയ്ക്കില്ല: കോടിയേരി

0
36


തിരുവനന്തപുരം: ജെഡിയുവിന് മുന്നില്‍ വാതിലടയ്ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് വിടാനുള്ള ജെഡിയുവിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും സീറ്റുള്‍പ്പെടെയുള്ള ഒരുപാധിയും ജെഡിയു മുന്നോട്ടുവെച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

ജെഡിയു മുന്നണി വിടുന്നതോടെ യുഎഡിഎഫിന് കൂടുതല്‍ ദുര്‍ബലമായ അവസ്ഥയായിരിക്കും സംസ്ഥാനത്ത് വരാന്‍ പോകുന്നത്. യു.എഡി.എഫ് ശിഥിലമാകുന്നതിന്റെ ഉദാഹരണമാണ് ജെഡിയുവിന്റെ തീരുമാനം. നേരത്തെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം വിട്ട് മുന്നണിവിട്ട് പോയി. ഇനിയും പാര്‍ട്ടികള്‍ യുഡിഎഫ് വിടും. ജെഡിയുവുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും എല്‍ഡിഎഫിലേക്കുള്ള അവരുടെ പ്രവേശനമടക്കമുള്ള കാര്യങ്ങള്‍ ഉണ്ടാവുകയെന്നു കോടിയേരി വ്യക്തമാക്കി.

അതിനിടെ മുഖ്യന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ഔദ്യോഗിക കൃത്യമാണെന്ന് കോടിയേരി പറഞ്ഞു. ചെലവായ തുക സര്‍ക്കാര്‍ തന്നെ നല്‍കുമെന്ന് അറിയിച്ചതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.