ജോലിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

0
54

കൊല്ലം: ആലക്കോട് ജോലിക്കിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി പീടിക ചിറയില്‍ പ്രസാദ്(42) ആണ് മരിച്ചത്.

ലൈനില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനിടയിലായിരുന്നു അപകടം. വൈദ്യുതി ഓഫ് ആക്കിയതിനു ശേഷമാണ് പ്രസാദ് പോസ്റ്റില്‍ കയറിത്. എന്നാല്‍ ജോലിക്കിടെ ലൈനില്‍ വൈദ്യുതി പ്രവഹിക്കുകയായിരുന്നു.ഷോക്കേറ്റു താഴെ വീണ പ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആറു മാസം മുമ്പാണ് പ്രസാദ് ആലക്കോട് സെക്ഷനില്‍ ലൈന്‍മാനായി ജോലിയില്‍ പ്രവേശിച്ചത്.