തന്നെ പിന്തുണയ്ക്കാത്ത മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് ട്രംപ്

0
71

വാഷിങ്ടണ്‍: തന്നെ പിന്തുണച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പിന്തുണച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് റേറ്റിങ് ലഭിക്കില്ല. അങ്ങനെ വന്നാല്‍ അത് അവരുടെ ബിസിനസിനെ ബാധിക്കുമെന്നും ട്രംപ് പറഞ്ഞു.

താന്‍ വന്നതിനു ശേഷം മാധ്യമങ്ങളുടെ റേറ്റിങ് ഉയര്‍ന്നുവെന്നത് വ്യക്തമാണ്. അതുകൊണ്ടാണ് അവര്‍ക്ക് സന്തോഷം. മാധ്യമങ്ങള്‍ അവസാനം വരെ തന്നെ പിന്തുണയ്ക്കുമെന്നും ഇല്ലെങ്കില്‍ അവര്‍ക്ക് നിലനില്‍പ്പില്ലെന്നും ട്രംപ് പറഞ്ഞു. താന്‍ വിജയിച്ചില്ലെങ്കില്‍ അവര്‍ക്ക് കച്ചവടം ഉണ്ടാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മാധ്യങ്ങള്‍ക്ക് പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് കൂടുതല്‍ റേറ്റിങ്ങ് ലഭിച്ചു.ഇതിനെത്തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും തനിക്ക് വലിയ അഭിനന്ദനങ്ങള്‍ ലഭിച്ചതായും ട്രംപ് പറഞ്ഞു.

സി.എന്‍.എന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് അടുത്തയാഴ്ച അവാര്‍ഡ് നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.