തമിഴ്‌നാട്ടില്‍ ബസ് സമരം എട്ടാം ദിവസം; വലഞ്ഞ് യാത്രക്കാര്‍

0
71

ചെന്നൈ: വേതന വര്‍ധന ആവശ്യപ്പെട്ട് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ഇതോടെ തമിഴ്‌നാട്ടിലെ യാത്രക്കാര്‍ പ്രതിസന്ധിയിലായി.

തമിഴ്‌നാട് ഗതാഗത മന്ത്രി എം.ആര്‍ വിജയഭാസ്‌കര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും തൊഴിലാളികള്‍ വഴങ്ങയില്ല.

ഡി.എം.കെ, സി.ഐ.ടി.യു, ഐ.എന്‍.ടി.യുസി ഉള്‍പ്പടെ 17 സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്