തോമസ് ചാണ്ടിക്കെതിരെ സിപിഎം ആലപ്പുഴ ജില്ലാ ഘടകം; അടുത്ത തെരഞ്ഞെടുപ്പില്‍ മണ്ഡലം ഏറ്റെടുക്കും

0
44

ആലപ്പുഴ: മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിക്കെതിരെ സിപിഎം ജില്ലാ ഘടകം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം മത്സരിച്ച സീറ്റ് വിട്ടുകൊടുത്തത് മണ്ടത്തരമായെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ മണ്ഡലം സിപിഎം ഏറ്റെടുക്കുമെന്നും ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു.

കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കു പദവി രാജിവയ്ക്കേണ്ടിവന്നത്. പക്ഷേ വിവാദത്തില്‍ തോമസ് ചാണ്ടിക്കൊപ്പം ആയിരുന്നു സിപിഎം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക് വലിയ ഇടിവാണ് വിവാദം ഉണ്ടാക്കിയത്. കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.