ത്വാ​ഖ-​മി​ർ​ബാ​ത്ത്​ റോഡ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു

0
60

മ​സ്​​ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സു​പ്ര​ധാ​ന അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​യ ത്വാ​ഖ-​മി​ർ​ബാ​ത്ത്​ റോ​ഡി​​​െൻറ ഒ​രു ഭാ​ഗം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു.ത്വാ​ഖ-​മി​ർ​ബാ​ത്ത് ഇ​ര​ട്ട​പ്പാ​ത പ​ദ്ധ​തി​യു​ടെ 36 കി​ലോ​മീ​റ്റ​ർ ഭാ​ഗം ബു​ധ​നാ​ഴ്​​ച ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്ന​താ​യി ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മൂ​ന്ന്​ ഫ്ലൈ​ഒാ​വ​റു​ക​ൾ, കാ​റു​ക​ൾ​ക്കാ​യു​ള്ള മൂ​ന്നു​ ട​ണ​ലു​ക​ൾ, മൃ​ഗ​ങ്ങ​ൾ​ക്ക്​ റോ​ഡ്​ മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നു​ള്ള 11 ട​ണ​ലു​ക​ൾ, ര​ണ്ട്​ റൗ​ണ്ട്​ എ​ബൗ​ട്ട​ു​ക​ൾ, 150 മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഖോ​ർ-​റോ​രി പാ​ലം എ​ന്നി​വ​യും ഇൗ 36 ​കി​ലോ​മീ​റ്റ​റി​​​െൻറഭാ​ഗ​മാ​യി ഉ​ണ്ട്. 22 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത്​ സ​ർ​വി​സ്​ റോ​ഡും നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.