ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്ക് വൃദ്ധദമ്പതികളുടെ കത്ത്

0
54

മുംബൈ; ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുംബൈ സ്വദേശികളായ വൃദ്ധദമ്പതികളുടെ കത്ത്. ‘ഇപ്പോള്‍ ഈ സമൂഹത്തിന് ഞങ്ങളെക്കൊണ്ട് ഒരു പ്രയോജനവും ഇല്ല, ഇനി അങ്ങോട്ടും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരുമിച്ച് മരിക്കാനുള്ള അനുമതി വേണം,’ദമ്പതികള്‍ രാഷ്ട്രപതിക്കയച്ച കത്തില്‍ പറയുന്നു.
മുന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരനായ നാരായണ്‍ ലാവതെ(86) യും, ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയായി വിരമിച്ച ഐരാവതി ലാവതെ(79)യുമാണ് ദയാവധത്തിന് അനുമതി ചോദിച്ച് രംഗത്തെത്തിയത്. തങ്ങള്‍ക്ക് കുട്ടികളില്ലെന്നും, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോ മറ്റ് വിഷമതകളോ ഇല്ലെന്നും ദമ്പതികള്‍ പറയുന്നു
ഞങ്ങള്‍ക്ക് ജീവിക്കാന്‍ താത്പര്യമില്ല. ജീവിതത്തില്‍ യാതൊരു വിധ പ്രശ്നങ്ങളുമില്ല, എങ്കിലും ജീവിതം തുടരാന്‍ താത്പര്യപ്പെടുന്നില്ല. ഒരു ഡോക്ടറുടെ നേതൃത്വത്തില്‍ ഒരുമിച്ച് മരണം വരിക്കാന്‍ ആഗ്രഹിക്കുന്നു അതുകൊണ്ടാണ് ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്ക് കത്തയച്ചതെന്ന് ദമ്പതികള്‍ വ്യക്തമാക്കി.