ദോഹ മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു

0
62

ദോഹ: നിര്‍മാണം പുരോഗമിക്കുന്ന ദോഹ മെട്രോ 73 ശതമാനത്തിലെത്തിയെന്ന് ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്വി വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ പദ്ധതിയുടെ 90 ശതമാനം പൂര്‍ത്തിയാകും. 2019ല്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി 2020ല്‍ മെട്രോ സര്‍വീസ് ആരംഭിക്കും.
മെട്രോയുടെ റെഡ് ലൈന്‍ നിര്‍മാണം 93 ശതമാനം പൂര്‍ത്തിയായി. റെഡ് ലൈനിലെ ഇകണോമിക് സോണ്‍, റാസ് അബു ഫന്‍താസ്, വക്‌റ എന്നീ മൂന്നു സ്റ്റേഷനുകളും പൂര്‍ത്തിയായി വരികയാണ്.

ദോഹ മെട്രോയുടെ ആദ്യ ഘട്ടം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമുള്ള 75 ഡ്രൈവര്‍ രഹിത ട്രെയിനുകളാകും ഓടുക. ഇതില്‍ ഇരുപതോളം വണ്ടികള്‍ ദോഹയിലെത്തി. ലോകത്തെ തന്നെ ഏറ്റവും വേഗമേറിയ ഡ്രൈവര്‍ രഹിത മെട്രോയാണ് ദോഹ. ഓരോ ട്രെയിനിലും ഗോള്‍ഡ്, ഫാമിലി ക്ലാസ്, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ മൂന്ന് കമ്പാര്‍ട്ട്മെന്റുകളുണ്ടാകും.