പരമോന്നത നീതിപീഠത്തിലേക്ക് ഒരു മലയാളി ജഡ്ജി കൂടി

0
49

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേക്ക് ഒരു മലയാളി ജഡ്ജി കൂടി. ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്തു. നിലവില്‍ ആന്ധ്ര-തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. 9 വര്‍ഷം കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജിയായ കെ.കെ.മാത്യുവിന്റെ മകനാണ് എറണാകുളം സ്വദേശിയായ ജസ്റ്റിസ് കെഎം.ജോസഫ്.