അച്ഛനെതിരെ പരാതിയുമായി 12 വയസുകാരന്‍ പൊലീസ് സ്റ്റേഷനില്‍

0
42

ലക്‌നൗ: അച്ഛനെതിരെ പരാതിയുമായി പന്ത്രണ്ട് വയസ്സുകാരന്‍ പൊലീസ് സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ ഓം നാരായണ്‍ ഗുപ്ത എന്ന 12 വയസുകാരനാണ് അച്ഛനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. അച്ഛന് കുടുംബം നോക്കാന്‍ സമയമില്ലെന്നും പൊലീസുകാര്‍ അച്ഛനെ അറസ്റ്റ് ചെയ്ത് ഉപദേശിക്കണമെന്നുമാണ് ഓം നാരായണ്‍ പൊലീസിനോട് പറഞ്ഞത്.

Image may contain: 7 people, people smiling, people standing

നഗരത്തില്‍ കച്ചവടക്കാരനാണ് കുട്ടിയുടെ പിതാവ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് തിരക്കൊഴിഞ്ഞ് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ല. നഗരത്തില്‍ പുതുതായി വന്ന മേളയ്ക്ക് അടുത്ത വീടുകളിലുള്ള എല്ലാ കുട്ടികളെയും കൊണ്ട് അവരുടെ മാതാപിതാക്കള്‍ പോയെന്നും തങ്ങള്‍ മാത്രം പോയില്ലെന്നും കുട്ടി പൊലീസുകാരോട് പറഞ്ഞു. ഇക്കാര്യം താന്‍ പൊലീസിനോട് പറയുമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ തന്നെ പേടിപ്പിച്ച് ഓടിച്ചതായും ഓം നാരായണ്‍
പരാതിപ്പെട്ടു.

അതേസമയം, കുട്ടിയുടെ പരാതി കേട്ട പൊലീസുകാര്‍ ഓം നാരായണിനെയും പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങളിലെ നാല്‍പ്പതോളം കുട്ടികളെയും കൂട്ടി മേള കാണാന്‍ കൂട്ടിക്കൊണ്ടു പോയി പ്രശ്നം പരിഹരിച്ചു.

Image may contain: 12 people, people smiling, outdoor