ബല്‍റാമിനെതിരെ സിപിഎം ഉയര്‍ത്തുന്നത് കൃത്യമായ അസഹിഷ്ണുതയെന്ന് വി.ഡി.സതീശന്‍

0
39


കൊച്ചി: വി.ടി.ബല്‍റാമിനെതിരെ സിപിഎം ഉയര്‍ത്തുന്നത് കൃത്യമായ അസഹിഷ്ണുതയാണെന്ന് വി.ഡി.സതീശന്‍ എംഎല്‍എ. പദ്മാവതി എന്ന ചലച്ചിത്രത്തിനെതിരെ സംഘപരിവാര്‍ രാജ്യവ്യാപകമായി നടത്തുന്നതും ഈ അസഹിഷ്ണുതയാണെന്നും വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്‍ പ്രതികരിച്ചത്.

സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന സിപിഎം അണികളെ കൊണ്ട് നടത്തുന്ന ഈ അക്രമം ജനാധിപത്യ ശക്തികള്‍ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വി.ഡി.സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വി.ടി.ബലറാമുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെപിസിസി യും മുതിര്‍ന്ന നേതാക്കളും അഭിപ്രായം പറഞ്ഞു കഴിഞ്ഞു. ഞാനത് ആവര്‍ത്തിക്കുന്നില്ല. പക്ഷെ ബലറാമിനെതിരെ സി പി എം ഉയര്‍ത്തുന്നത് കൃത്യമായ അസഹിഷ്ണുതയാണു. പദ്മാവതി എന്ന ചലച്ചിത്രത്തിനെതിരെ ഉയര്‍ന്നതും രാജ്യവ്യാപകമായി സംഘപരിവാര്‍ നടത്തുന്നതും ഈ അസഹിഷ്ണുതയാണു. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന സിപി എം അണികളെ കൊണ്ട് നടത്തുന്ന ഈ അക്രമം ജനാധിപത്യ ശക്തികള്‍ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും.

വി.ഡി.സതീശന്‍ എംഎല്‍എ