ബല്‍റാമിനെ കൊണ്ട് മാപ്പ് പറയിപ്പിക്കാമെന്ന് കരുതേണ്ട; കോണ്‍ഗ്രസിന് വേണ്ടി മരിക്കാനും തയ്യാറാണെന്ന്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

0
63

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാര്‍ ഭയപ്പെടുത്തി വെടക്കാക്കി തനിക്കാക്കാനുള്ള പുറപ്പാടിലാണെങ്കില്‍ അത് നടക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.ബല്‍റാമിന്റെ ഒരു രോമത്തില്‍ തൊടാന്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാരെ കോണ്‍ഗ്രസുകാര്‍ അനുവദിക്കില്ല. വേണമെങ്കില്‍ നിങ്ങള്‍ക്ക് കൊല്ലാം. ധീരനായ കോണ്‍ഗ്രസ്സുകാരന് മരണമില്ല. കോണ്‍ഗ്രസിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ ഓരോരുത്തരും തയ്യാറാണ്. ബല്‍റാമിനെ ആക്രമിച്ചു ഭയപ്പെടുത്തി കീഴ്പ്പെടുത്തി മാപ്പ് പറയിക്കാം എന്നാണ് ധാരണയെങ്കില്‍ അത് ഈ ജന്മത്ത് നടക്കില്ലെന്നും ഉണ്ണിത്താന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ രണ്ട് തട്ടിലാണെന്ന തോന്നലുകളൊക്കെ ചില ആളുകള്‍ക്ക് ഉണ്ട്. ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും, വിഎം സുധീരനും, എംഎം ഹസ്സനും എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ഒറ്റ കെട്ടായി കോണ്‍ഗ്രസ് ഒരു ശബ്ദമായി ഈ കാര്യത്തില്‍ അണിനിരക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്‌സ്റ്റിന്റെ പൂര്‍ണരൂപം

” എത്തേണ്ടതാമിടത്ത്‌ എത്തിയാലും ശരി മദ്ധ്യേ മരണം വിഴുങ്ങിയാലും ശരി മുന്നോട്ട് തന്നെ കുതിച്ചിടും മുന്നിലെ മുള്ളുകളൊക്കെ ചവിട്ടി മെതിച്ചു നാം “… ഞങ്ങളാരും ഭീരുക്കൾ അല്ല… ഞങ്ങളൊക്കെ ധീരന്മാരാണ്. ധീരന്മാർക്ക് ജീവിതത്തിൽ ഒരു മരണം മാത്രമേ ഉള്ളു. ഭീരുക്കൾക്ക് ഒരുപാട് മരണങ്ങൾ ഉണ്ട്. അതു കൊണ്ടാണ് ഭീരുക്കളായ മാർക്സിസ്റ്റുകാർ ബലറാമിനെ പോലുള്ളവരെ വധിക്കാൻ ശ്രമിക്കുന്നത്.അപ്രീയ സത്യങ്ങൾ കേൾക്കുമ്പോൾ മാർക്സിസ്റ്റുകാർക്ക് സഹിക്കുന്നില്ല. ഇത്രയും നാൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടിയതൊക്കെ വെറും കപട നാടകങ്ങൾ മാത്രമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. നരേന്ദ്രമോദിക്കും ബിജെപിക്കും എതിരെ ബ്രഹ്മാണ്ഡം വിറപ്പിച്ച ആളുകളുടെ സഹിഷ്ണുത വേണമെന്ന് പറഞ്ഞ് അസഹിഷ്ണുതയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിയ ആളുകളുടെ തനിനിറം പുറത്ത് വന്നിരിക്കുന്നു.നരേന്ദ്ര ധബോൽക്കറെ വെടിവെച്ചു കൊന്നപ്പോൾ MM കൽബുർഗിയെ വെടിവെച്ചു കൊന്നപ്പോൾ പെരുമാൾ മുരുഗനെ കൊണ്ട് എഴുത്തു നിർത്തിച്ചപ്പോൾ ഗോവിന്ദ് പൻസാരിയെ വെടിവെച്ചു കൊന്നപ്പോൾ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നപ്പോൾ അതിനെതിരെ ശക്തമായി പ്രതിഷേധിച്ച ആളുകൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടിയവർ ഇന്നിതാ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ബലറാമിനെതിരെ അസഹിഷ്ണുതയുടെ ആയുധങ്ങളുമായി വന്നിരിക്കുന്നു.വമ്പിച്ച ഭൂരിപക്ഷത്തോട് കൂടി രണ്ട് പ്രാവിശ്യം ജനങ്ങൾ തിരഞ്ഞെടുത്ത MLA യെ സ്വന്തം മണ്ഡലത്തിൽ പ്രവർത്തിക്കുവാൻ തങ്ങൾ അനുവദിക്കില്ലന്നാണ് പറയുന്നത്. എന്താ കാരണം.. ? AKG യെ കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയാണ്. AKG എന്താ മാനത്തു നിന്ന് പൊട്ടി വീണതാണോ ? അതോ ഭൂമിയിൽ നിന്ന് മുളച്ചു വന്നതാണോ ? ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി കസ്തൂർബാ ഗാന്ധിയെ വിവാഹം ചെയ്തിട്ട് അവരുടെ ഭാര്യഭർത്ത്‌ പ്രണയത്തെ കുറിച്ച് അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകാർ ഗാന്ധിജിയും കസ്തൂർബയും വിവാഹം കഴിച്ചിട്ടു ഭാര്യാഭർത്ത്‌ പ്രണയത്തിൽ എന്തെങ്കിലും വൈകൃതങ്ങൾ കണ്ടെത്താൻ തൊണ്ണൂറ്റിനാലാമത്തെ വയസ്സിലും ശ്രമിച്ച അച്യുതാനന്ദൻ പോലും നമ്മുടെ മുൻപിൽ നിൽക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ അപമാനിക്കുക ഇന്ത്യയുടെ രാഷ്ട്രശില്പിയെ അപമാനിക്കുക ഇന്ദിര ഗാന്ധിയെ ഭാരതയക്ഷി എന്ന് വിളിക്കുക അങ്ങനെ പല പല കാര്യങ്ങൾ ചെയ്തവരാണ് ഇവർ.മൻമോഹൻ സിംഗിനെ അപമാനിച്ചു. ഇവർ അപമാനിക്കാത്തവരായി ആരാ ഈ രാജ്യത്തുള്ളത്. കമ്മ്യൂണിസ്റ്റുകാർക്ക് ബഹുമാനം കമ്മ്യൂണിസ്റ്റുകാരോടെ ഉള്ളു.. അവർ മാത്രമാണ് വിമർശനങ്ങൾക്ക് വിധേയരാവാൻ പാടില്ലാത്തവർ എന്നൊരു ധാരണ അവർക്കുണ്ട്. ആ ധാരണയാണ് VT ബൽറാം തിരുത്തിയത്. ആ തിരുത്തിയതിന്റെ അസഹിഷ്ണുതയാണ് ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്നത്.

നിങ്ങൾക്ക് വേണങ്കിൽ കൽബുർഗിയെ ചിലയാളുകൾ ചെയ്ത പോലെ നരേന്ദ്രധബോൽക്കറെ ചെയ്ത പോലെ ഗോവിന്ദ് പൻസാരിയെ ചെയ്ത പോലെ ഗൗരി ലങ്കേഷിനെ ചെയ്ത പോലെ വേണമെങ്കിൽ ഒറ്റ വെടിക്ക് ബൽറാമിനെ കൊല്ലാം … അതല്ലെങ്കിൽ 51 വെട്ട് വെട്ടി ചന്ദ്രശേഖരനെ കൊന്നത് പോലെ കൊല്ലാം പക്ഷെ നമ്മുടെ പാരമ്പര്യം ഭഗത്‌സിങ്ങിന്റെയാണ് രാജ്‌ഗുരുവിന്റെയാണ് സുഖ്ദേവിന്റെയാണ് അവസാനത്തെ തുള്ളി ചോര ഇന്ത്യയുടെ മണ്ണിൽ ചീന്തുന്നത് വരെ ആണുങ്ങൾക്ക് പിറന്നവരായതു കൊണ്ട് പ്രാണത്തേക്കാൾ മാനം വലുതാണ്. അതുകൊണ്ട് കമ്മ്യൂണിസ്റ്റ്കാരുടെ മുൻപിൽ മുട്ടുമടക്കുമെന്നോ മാപ്പ് പറയുമെന്നോ ഉള്ള ധാരണ വേണ്ട.

AK ഗോപാലനെ കുറിച്ച് ഒരു വിവാദത്തിലേക്ക് പോകാതെ അവസാനിപ്പിക്കണം എന്ന് കരുതിയതാണ് പക്ഷെ മാർക്സിസ്റ്റുകാർക്ക് ഇത് വിവാദമാകുന്നത് കൊണ്ട് രാഷ്ട്രീയമായ ലാഭമുണ്ട്. 28000 രൂപയുടെ കണ്ണാടി ധരിച്ചു നടക്കുന്ന കെ കെ ഷൈലജ ചർച്ച ചെയ്യപ്പെടാതിരിക്കണം. ഈ നാട്ടിലെ പാവങ്ങൾ പട്ടിണി കിടന്ന് പിടിയരി കൊടുത്തു ദുരന്ത നിവാരണ ഫണ്ടിലേക്ക് ശേഖരിച്ച പണത്തിൽ നിന്ന് 8 ലക്ഷം രൂപയെടുത്ത്‌ ഉല്ലാസയാത്ര നടത്തിയ മുഖ്യമന്ത്രിയെ കുറിച്ച് ചർച്ച ചെയ്യാതിരിക്കണം. നാട്ടിലെ വിലക്കയറ്റം നാട്ടിലെ പട്ടിണി ട്രഷറികളിലെ പണമില്ലായ്മ മാത്രമല്ല മുപ്പത്തിയെണ്ണായിരത്തോളം പെൻഷൻകാർ 5 മാസമായി പട്ടിണി കിടക്കുന്നു. വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ല.. കേരളത്തിലെ പാർട്ടി സമ്മേളനങ്ങളിൽ മുഖ്യമന്ത്രിയെ നിർത്തിപൊരിക്കുന്നു അപ്പോൾ ഇതിൽ നിന്നൊക്കെ ഒരു മോചനം വേണമെങ്കിൽ മാർക്സിസ്റ്റുകാരുടെയും ജനങ്ങളുടെയും ശ്രദ്ധ തിരിയണമെങ്കിൽ AKG സഹായിക്കണം. അത് കൊണ്ടാണ് ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും കാണിക്കാത്ത പ്രേമം ഇപ്പോൾ ആളുകൾ കാണിക്കുന്നത്. AK ഗോപാലന്റെ അനുയായികൾ ഇന്ന് തെരുവിൽ നിന്ന് പിണറായി വിജയന്റെ പോലിസ് ജീപ്പിന്റെ മുകളിൽ കയറി നിന്ന് സംഹാരതാണ്ഡവമാടുമ്പോൾ മാർക്സിസ്റ്റുകാർ ഇതിനെ മഹാകാര്യമായിട്ടാണ് കാണുന്നത്. ഒന്നാലോചിച്ചു നോക്കു എന്തൊരു ഹീനമായ രാഷ്ട്രീയ ശൈലിയാണ്.എന്നിട്ട് ചാനലിൽ വന്നിരുന്ന് സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് സംസാരിക്കും. മാർക്സിസ്റ്റുകാരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ചറിയണമെങ്കിൽ KM മാണി ബഡ്ജറ്റ് അവതരിപ്പിച്ച ദിവസം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ മേശ പുറത്ത് കയറി നിന്ന് ശിവതാണ്ഡവ നൃത്തം ചെയ്ത ശിവൻ കുട്ടിയേയും ഇന്ന് സ്പീക്കറുടെ കസേരയിൽ ഇരിക്കുന്ന ആള് അന്ന് സ്പീക്കറുടെ ചേമ്പറിൽ എന്തിന് കയറി എന്നുള്ളതിനൊക്കെ നമ്മൾ ഒരു അപഗ്രഥനം നടത്തി നോക്കിയാൽ മതി.സ്പീക്കറുടെ കസേര വലിച്ചെറിയുന്നതടക്കം മാർക്സിസ്റ്റു പാർട്ടിയുടെ പ്രതീകങ്ങളാണിതൊക്കെ.

" എത്തേണ്ടതാമിടത്ത്‌ എത്തിയാലും ശരി മദ്ധ്യേ മരണം വിഴുങ്ങിയാലും ശരി മുന്നോട്ട് തന്നെ കുതിച്ചിടും മുന്നിലെ മുള്ളുകളൊക്കെ ച…

Posted by Rajmohan Unnithan on 10 ಜನವರಿ 2018

ബൽറാമിനെതിരെ ഇന്നലെയുണ്ടായ അക്രമത്തെ അതി ശക്തമായി അപലപിക്കണം….പ്രതിഷേധിക്കണം….കമ്മ്യൂണിസ്റ്റുകാർ ഭയപ്പെടുത്തി വെടക്കാക്കി തനിക്കാക്കാനുള്ള പുറപ്പാടിലാണെങ്കിൽ അത് നടക്കില്ല. കേരളത്തിലെ കോൺഗ്രസ്സുകാർ രണ്ട് തട്ടിലാണെന്ന തോന്നലുകളൊക്കെ ചില ആളുകൾക്ക് ഉണ്ട്. ഉമ്മൻ ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും, വിഎം സുധീരനും, എംഎം ഹസ്സനും എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ഒറ്റ കെട്ടായി കോൺഗ്രസ്‌ ഒരു ശബ്ദമായി ഈ കാര്യത്തിൽ അണിനിരക്കും. ബൽറാമിന്റെ ഒരു രോമത്തിൽ തൊടാൻ കേരളത്തിലെ മാർക്സിസ്റ്റുകാരെ കോൺഗ്രസുകാർ അനുവദിക്കില്ല. വേണമെങ്കിൽ നിങ്ങൾക്ക് കൊല്ലാം .. ധീരനായ കോൺഗ്രസ്സുകാരന് മരണമില്ല…കോൺഗ്രസിനു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ ഞങ്ങൾ ഓരോരുത്തരും തയ്യാറാണ്. VT ബൽറാമിനെ ആക്രമിച്ചു ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി മാപ്പ് പറയിക്കാം എന്നാണ് ധാരണയെങ്കിൽ ഭീരുക്കളായ കമ്മ്യൂണിസ്റ്റുകാരെ ആയുധം താഴെ വെക്കൂ… ഈ ജന്മം നിങ്ങൾക്ക് അതിനാവില്ല…
#vtbalaram