ബഹ്‌റൈനില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ സൗദിയിലെ ഒഐസിസി ഭാരവാഹികള്‍ സന്ദര്‍ശിച്ചു

0
40

ജിദ്ദ: ബഹ്‌റൈനില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ സൗദിയിലെ ഒഐസിസി ഭാരവാഹികള്‍ സന്ദര്‍ശിച്ചു. മനാമയിലെ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഒഐസിസി ജിദ്ദ റീജണല്‍ പ്രസിഡന്റ് കെ.ടി.എ. മുനീര്‍ സംഘടനയുടെ റിപ്പോര്‍ട്ട് കൈമാറി. മറ്റു ഭാരവാഹികളായ റഷീദ് കൊളത്തറ, അബ്ദുറഹിമാന്‍ അബലപള്ളി, അബ്ദുല്‍ മജീദ് അലിയാര്‍, റസാഖ് പൂക്കോട്ടുംപാടം, സലിം കളക്കര, ഷാജി സോനാ, സിറാജ് പുറക്കാട് , നിസാര്‍ മാന്നാര്‍, മുസ്തഫ കൊണ്ടോട്ടി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.