ബിറ്റ്‌കോയിന്‍ സൂക്ഷിക്കാം ഓഫ്‌ലൈനായി

0
58

ബിറ്റ്‌കോയിനുകളുടെ വിനിമയമൂല്യം അടുത്തിടെ റെക്കോര്‍ഡ് നേട്ടങ്ങള്‍ കൈവരിച്ചതോടെ പലരും നിക്ഷേപങ്ങള്‍ ക്രിപ്‌റ്റോ കറന്‍സികളാക്കി മാറ്റി. എന്നാല്‍ പ്രതീക്ഷിക്കാതെ ബിറ്റ്‌കോയിനുകളുടെ മൂല്യം ഇടിഞ്ഞത് നിക്ഷേപകരുടെ ചങ്കിടിപ്പ് കൂട്ടി. അതിനോടൊപ്പം കറന്‍സിയിലെ സുരക്ഷയില്ലായ്മ, കച്ചവടത്തിലുണ്ടായേക്കാവുന്ന ലാഭ നഷ്ടകണക്കുകള്‍ അടിസ്ഥാനപ്പെടുത്തി റിസര്‍വ് ബാങ്കും ധനമന്ത്രാലയവും ഉപഭോക്താക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കയിരുന്നു. ഇതെല്ലാമാണെങ്കിലും ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ ഇപ്പോഴും കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വാലറ്റുകളിലൂടെ ബിറ്റ് കോയിനുകള്‍ സുരക്ഷിതമാക്കാം. ബിറ്റ്‌കോയില്‍ കോള്‍ഡ് സ്റ്റോറേജില്‍ പേപ്പര്‍ വാലറ്റ് , ബിറ്റ്കീ, വണ്‍വാള്‍ട്ട് എന്നിങ്ങനെ മൂന്നു രീതിയില്‍ ഓഫ്‌ലൈനായി സ്റ്റോര്‍ ചെയ്യാം. ക്രിപ്‌റ്റോകറന്‍സികളായ ഇതേറിയം, മൊനേറോ, ലൈറ്റ്‌കോയിന്‍ എന്നിങ്ങനെ പല രീതിയില്‍ ബിറ്റ്‌കോയിനുകള്‍ക്ക് മാറ്റം വരുത്താവുന്നതാണ്.