കേരളത്തില്‍ മാന്‍ഹോളിലിറങ്ങി ജോലി ചെയ്യാന്‍ ഇനി റോബോട്ടുകള്‍

0
54

തിരുവനന്തപുരം: മാന്‍ഹോളിലിറങ്ങി ജോലി ചെയ്യാന്‍ റോബോട്ടുകളെ വികസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു മാസത്തിനകം റോബോട്ടുകളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തൊഴിലാളികള്‍ മാന്‍ഹോളിലിറങ്ങി ജോലി ചെയ്യുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മാന്‍ഹോള്‍ വൃത്തിയാക്കാന്‍ മനുഷ്യര്‍ ഇറങ്ങാത്ത മറ്റെന്തെങ്കിലും സംവിധാനം വേണമെന്ന് മുഖ്യമന്ത്രി, ജലവിഭവ വകുപ്പ് മന്ത്രിക്കും വാട്ടര്‍ അതോറിറ്റി എംഡിക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

വാട്ടര്‍ അതോറിറ്റി സ്റ്റാര്‍ട്അപ് മിഷനുമായി ചേര്‍ന്ന് ഒരു പദ്ധതിക്ക് രൂപം നല്‍കി. യുവസംരംഭകരില്‍ നിന്നും ആദ്യം ആശയങ്ങള്‍ ക്ഷണിച്ചു. ലഭിച്ച ആശയങ്ങള്‍ സാങ്കേതികവിദഗ്ധരടങ്ങിയ സമിതി പരിശോധിച്ച് മികച്ചത് തെരഞ്ഞെടുത്തു. ഇതേത്തുടര്‍ന്ന് എട്ട് യുവാക്കള്‍ അടങ്ങുന്ന സ്റ്റാര്‍ട്അപ് സംഘം മാന്‍ഹോളില്‍ ഇറങ്ങുന്ന റോബോട്ടിന്റെ പ്രവര്‍ത്തനമാതൃക സൃഷ്ടിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേരളാ വാട്ടര്‍ അതോറിറ്റിയും സ്റ്റാര്‍ട്അപ് മിഷനും പദ്ധതിക്കുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന തരത്തില്‍ നൂതനസാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിന് യുവതലമുറ പ്രാമുഖ്യം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.