മിഥില മോഹന്‍ വധക്കേസ് സി.ബി.ഐക്ക്

0
48

കൊച്ചി: മിഥില മോഹന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മകന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

2006ലാണ് ബാറുടമായായിരുന്ന മിഥില മോഹനെ കൊച്ചിയിലെ വീട്ടില്‍വെച്ച് വെടിവെച്ചു കൊലപ്പെടുത്തിയത്. ബിസിനസ് കുടിപ്പകയെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.