യോഗിയുടെ യുപിയില്‍ ശൗചാലയങ്ങള്‍ക്കും കാവി നിറം

0
48

ഇറ്റാവാ: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനുശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും ബസ്സുകള്‍ക്കും വരെ കാവി നിറം നല്‍കിയിരുന്നു.

ഇപ്പോഴിതാ യുപിയിലെ ഒരു ഗ്രാമത്തിലെ ശൗചാലയങ്ങള്‍ക്കുവരെ കാവിനിറം നല്‍കിയിരിക്കുകയാണ്. അഖിലേഷ് യാദവിന്റെ ജില്ലയായ ഇറ്റാവയില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ശൗചാലയങ്ങള്‍ക്കാണ് കാവി നിറം നല്‍കിയിരുന്നത്.

‘നമ്മളും ഈ നിറം കൊണ്ടുവരണമെന്നാണ്’ ചായം പൂശിയ
നടപടിയോട് ഗ്രാമ മുഖ്യനായ വേദ് പാല്‍ പ്രതികരിച്ചത്. കാവി പൂശാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സമ്മര്‍ദ്ദമൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.