രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടില്‍ ‘ഞാൻ മേരിക്കുട്ടി’

0
62

പുണ്യാളൻ അഗർബത്തീസ്, സു.. സു… സുധി വാത്മീകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കർ, ജയസൂര്യ കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം കൂടി എത്തുന്നു. ‘ഞാന്‍ മേരിക്കുട്ടി’ എന്നാണ് ചിത്രത്തിന് പേരു നല്കിയിരിക്കുന്നത്.

കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായാണ് എത്തുന്നതെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറയുന്നു.

ചിത്രത്തിന്‍റെ പോസ്റ്ററില്‍ തന്നെ ആ പ്രത്യേകത കാണാന്‍ കഴിയും. സാനിട്ടറി പാഡിന്റെ ആകൃതിയിലുള്ള വെള്ള നിറമുള്ള പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ പേരെഴുതിയിരിക്കുന്നത്

ഡ്രിംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ പുണ്യാളന്‍ സിനിമാസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

രഞ്ജിത്ത് ശങ്കർ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രഞ്ജിത്ത് ശങ്കറിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

ഞങ്ങൾ വീണ്ടുമെത്തുന്നു.. കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി..

” ഞാൻ മേരിക്കുട്ടി ”

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ടാം ഭാഗത്തിന്റെ വിജയത്തിനു ശേഷമാണ്‌ രഞ്ജിത് ശങ്കര്‍ – ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്നത്.

രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും ചെയ്തു 2013ൽ പുറത്തിറങ്ങിയ ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്. ജയസൂര്യ, നൈല ഉഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം നിർമിച്ചത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നായിരുന്നു.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, സുധി വാത്മീകം, പ്രേതം തുടങ്ങിയ ചിത്രങ്ങളും ഇരുവരും ഒന്നിച്ച് നിര്‍മിച്ചതായിരുന്നു. ജയസൂര്യയുടെയും രഞ്ജിത്തിന്റെയും വിതരണക്കമ്പനിയായ പുണ്യാളൻ സിനിമാസ് തന്നെയാണ് ഈ ചിത്രവും വിതരണത്തിനെത്തിക്കുന്നത്.

ജയസൂര്യയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക്‌ പേജിലും പോസ്റ്റര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ”ഞങ്ങള്‍ വീണ്ടുമെത്തുന്നു, കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി” എന്ന് ചിത്രത്തിന് തലക്കെട്ടും നല്‍കിയിട്ടുണ്ട്.

ജയസൂര്യ ചിത്രം ആട് 2 ഇപ്പോഴും പല തിയേറ്ററുകളിലും ഹൗസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുകയാണ്.