വീട്ടമ്മയെ ആക്രമിച്ച് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചആസാം സ്വദേശിയെ പിടികൂടി

0
56

നെടുമ്പാശ്ശേരി: പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മയെ ആക്രമിച്ച് ഒന്നരവയസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചആസാം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഭീകാരന്തരീക്ഷം സൃഷ്ടിച്ച് വീടിന്‍െറ വാതിലുകള്‍ കേട് വരുത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയത്. കുഞ്ഞിനെ എടുത്ത് അടുത്ത വീട്ടിലേക്ക് ഓടിയതാണ് വീട്ടമ്മക്കും, കുഞ്ഞിനും രക്ഷയായത്. ആസാം ദോയാല്‍പൂര്‍ സ്വദേശി ലോഹിറാം നാക്കാണ് (42) പിടിയിലായത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ന് നെടുമ്പാശ്ശേരി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ പൊയ്ക്കാട്ടുശ്ശേരി മാണിയംകുളം ഭാഗത്തായിരുന്നു സംഭവം. സാബു-നീന ദമ്പതികളുടെ ഒന്നര വയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയത്.

.ചെങ്ങമനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.കെ.സുധീറിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും, അങ്കമാലി താലൂക്കാശുപത്രിയിലത്തെിച്ച് വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പ്രതിയുടെ പോക്കറ്റില്‍ നിന്ന് പാന്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആസാം പൊലീസ് റിപ്പോര്‍ട്ട് എന്നിവ അടങ്ങിയ പെഴ്സ് കണ്ട് കിട്ടി. പ്രതിയുടെ ഫോട്ടോകള്‍ക്കൊപ്പം ഒരു പെണ്‍കുഞ്ഞിന്‍െറ ഫോട്ടോയുമുണ്ടായിരുന്നു. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പ്രതി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങളിലെ കണ്ണിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.