സംസ്ഥാനത്ത് വേനല്‍ക്കാല വരള്‍ച്ച സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിലയിരുത്തല്‍

0
56
The ground outside Sao Paulo is cracked and dry. It was the hottest January on record in parts of Brazil, and the heat plus a severe drought has fanned fears of water shortages and crop damage.

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാലത്തെ വരള്‍ച്ച സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിലയിരുത്തല്‍. ജല വിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെപോലെ രൂക്ഷമായ വരള്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും 20 അണക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുള്ളതിനേക്കാള്‍ 66 ശതമാനം വെള്ളമുണ്ടെന്നും യോഗം വിലയിരുത്തി.

ഭൂജല വകുപ്പിന്റെ 871 നിരീക്ഷണ കിണറുകളില്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഒന്നു മുതല്‍ മൂന്നു മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നു. കഴിഞ്ഞ പത്തപ വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ഈ കിണറുകളിലെ ജലനിരപ്പ് കുറവാണ്. ഈ സാഹചര്യത്തിലാണ് വരള്‍ച്ചാ സാധ്യത തള്ളിക്കളയാത്തതെന്നും യോഗം വിലയിരുത്തി.