സമൂഹമാധ്യമങ്ങള്‍ വിസ്മൃതിയിലാകുമ്പോള്‍;ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റിന്റെ ഭാവനയില്‍

0
65

ആദ്യകാലങ്ങളില്‍ സമൂഹമാധ്യമങ്ങളിലെ താരമായിരുന്നു ഓര്‍ക്കുട്ട്. ഗൂഗിളിന്റെ സംഭാവനയായി എത്തിയ ഓര്‍ക്കുട്ട് പെട്ടെന്ന് ജനപ്രീതി നേടിയെടുത്തു. എന്നാല്‍ ഫെയ്‌സ്ബുക്കിന്റെ വരവോടെ ഓര്‍ക്കുട്ടിന് പ്രസക്തിയില്ലാതെയായി.

അത് പോലെ ഫെയ്സ്ബുക്ക്, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹമാധ്യമ കമ്പനികള്‍ വിസ്മൃതിയിലാകാം. പുതിയ സാങ്കേതിക സംവിധാനങ്ങള്‍ വരുമ്പോള്‍ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമുമെല്ലാം ക്ഷയിച്ചുപോകുമെങ്കില്‍ എങ്ങനെയായിരിക്കും അവയുടെ രൂപം എന്നതാണ് ആന്‍ഗ്രേയ് ലക്കാറ്റുസു എന്ന ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ് ഭാവനയില്‍ സൃഷ്ടിച്ചത്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം, പിന്ററസ്റ്റ് തുടങ്ങിയവരുടെ ബോര്‍ഡുകള്‍ തയ്യാറാക്കുകയായിരുന്നു ആദ്യം ചെയ്തത്. അവയിലെ അക്ഷരങ്ങള്‍ തുരുമ്പെടുത്ത പോലെയും മങ്ങിയ നിറങ്ങളിലുമാക്കി മാറ്റിയുമാണ് ‘സാമൂഹിക ജീര്‍ണത’ രൂപപ്പെടുത്തിയത്.