സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി കുവൈത്ത്

0
48

കുവൈത്ത്: പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് 30 ശതമാനം വിദേശികളെ ഒഴിവാക്കുന്നതിന് പട്ടിക സമര്‍പ്പിക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ വിദേശികളുടെ സര്‍വ്വീസ് റദ്ദാക്കാനാണ് നിര്‍ദേശമെന്നും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്‍കുന്നതിനും വിദേശികള്‍ ചെയ്തുവരുന്ന തൊഴിലുകള്‍ ചെയ്യുന്നതിന് സ്വദേശികള്‍ക്കുവേണ്ട പരിശീലനം നല്‍കുന്നതിനുമാണ് നീക്കം.