ഹെലികോപ്ടര്‍ യാത്ര വിവാദം: മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ.എം മാണി

0
41

കോട്ടയം: ഹെലികോപ്ടര്‍ യാത്ര വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേരള കോണ്‍ഗ്രസ് (എം)
ചെയര്‍മാന്‍ കെ എം മാണിയുടെ പിന്തുണ. എല്ലാ കാലഘട്ടത്തിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്തരം യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും അതില്‍ വലിയ തെറ്റൊന്നും തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം എടുത്തിട്ടുണ്ടെങ്കില്‍ ആ പണം തിരിച്ചുനല്‍കിയാല്‍ മതിയെന്നും മാണി കൂട്ടിച്ചേര്‍ത്തു.