അര്‍ധ സെഞ്ച്വറിയുമായി സഞ്ജു; ആശ്വായജയം നേടി കേരള

0
59

മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ കേരളത്തിന് ആശ്വാസ ജയം. അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു സാംസന്റെ മികച്ച ബാറ്റിങ് പ്രകടനമാണ് ഗോവയ്ക്കെതിരെ കേരളത്തിന് ഒന്‍പത് വിക്കറ്റിന്റെ ജയം സമ്മാനിച്ചത്.

ഗോവ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരന്നു. 44 പന്തില്‍ നാല് ബൗണ്ടറിയും നാല് സിക്സും സഹിതം പുറത്താകാതെ 65 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. ആന്ധ്രയ്ക്കെതിരെയും സഞ്ജു മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

സഞ്ജുവിനെ കൂടാതെ വിഷ്ണു വിനോദ് 19 പന്തില്‍ 34 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അരുണ്‍ കാര്‍ത്തിക് 33 പന്തില്‍ പുറത്താകാതെ 37 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ സഞ്ജുവും അരുണ്‍ കാര്‍ത്തികും ചേര്‍ന്ന് 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 15.5 ഓവറിലാണ് കേരളം വിജയം നേടിയത്.

നേരത്തെ കെഎം ആസിഫ്, അഭിഷേക് മോഹന്‍ എന്നിവര്‍ നേടിയ മൂന്ന് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിലാണ് ഗോവയെ കേരളം 138 റണ്‍സിന് ഒതുക്കിയത്. 36 റണ്‍സെടുത്ത വാസ് ആണ് ഗോവന്‍ നിരയില്‍ ടോപ് സ്‌കോറര്‍. നായകന്‍ കാമത്ത് 28ഉം മിസാല്‍ 21ഉം റണ്‍സെടുത്തു.

അതെസമയം മത്സരം ജയിക്കാനായെങ്കിലും കേരളം ഇതിനോടകം തന്നെ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായി. ആദ്യ മൂന്നു മത്സരവും തോറ്റതാണ് കേരളത്തിന് വിനയായത്.