അല്‍ ഖൈല്‍ റോഡും ഫിനാന്‍ഷ്യല്‍ സെന്റര്‍ ബന്ധിപ്പിക്കുന്ന മേല്‍പാലം ഇന്ന് തുറന്നു

0
53

ദുബൈ: ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അല്‍ ഖൈല്‍ റോഡിനെ ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം ഇന്ന് പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നു.
എമാര്‍ പ്രോപ്പര്‍ടീസുമായി സഹകരിച്ചാണ് മേല്‍പാല നിര്‍മാണം പൂര്‍ത്തീകരിച്ചത്. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അധികൃതര്‍ ഗുണമേന്മ പരിശോധിചു.

റാസ് അല്‍ ഖോര്‍-അല്‍ ഖൈല്‍ റോഡ് ഇന്റര്‍സെക്ഷനില്‍ നിന്ന് ആരംഭിക്കുന്ന മേല്‍പാലം 480 മീറ്റര്‍ നീളത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ദുബൈ-അല്‍ ഐന്‍ റോഡിനെ മേല്‍പാലവുമായി ബന്ധിപ്പിച്ചു ഫിനാന്‍ഷ്യല്‍ സെന്റര്‍ പരിസരത്തേക്ക് ഗതാഗതം സുഗമമാക്കുന്നതിന് പ്രത്യേക പാതയും ഇതോടൊപ്പമുണ്ട്

ദുബൈ മാളിന്റെ പാര്‍ക്കിംഗ് പ്രവേശന മേഖലയിലേക്ക് വളരെ വേഗത്തില്‍ എത്തിപ്പെടുന്നതിന് മേല്‍പാലത്തില്‍ നിന്ന് പ്രത്യേക സൗകര്യമുണ്ട്. ഇരു ഭാഗത്തേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് മേല്‍പാലത്തില്‍ രണ്ടു വരി പാതകളാണ് ഒരുക്കിയിട്ടുള്ളത്.