ആലപ്പുഴയില്‍ സ്‌കൂള്‍ മതിലിടിഞ്ഞു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

0
54

ആലപ്പുഴ: സ്‌കൂളിലെ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി സ്‌കൂളിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സെബാസ്റ്റ്യന്‍ (7) ആണ് മരിച്ചത്. അപകടത്തില്‍ നാല് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കൂളിലെ ശുചിമുറിക്ക് സമീപത്തെ കാലപ്പഴക്കം വന്ന് ദ്രവിച്ച മതിലാണ് ഇടിഞ്ഞ് വീണത്. ഇന്റര്‍വെല്‍ സമയത്ത് മൂത്രമൊഴിക്കാന്‍ പോയ കുട്ടികള്‍ക്ക് മുകളിലേക്ക് മതില്‍ മറിഞ്ഞുവീഴുകയായിരുന്നു.