ഇന്റര്‍നെറ്റ് ടാക്‌സി സര്‍വീസുകളായ യുബര്‍ കരീം സേവന നിരക്ക് വര്‍ധിപ്പിക്കുന്നു

0
38

ദുബൈ: ഇന്റര്‍നെറ്റ് ടാക്‌സി സര്‍വീസുകളായ യുബര്‍ കരീം സേവന നിരക്ക് വര്‍ധിപ്പിക്കുന്നു. ഇ-മാര്‍ക്കറ്റ് സേവനങ്ങള്‍ക്ക് 1.7 ശതമാനം മൂല്യ വര്‍ധിത നികുതി ഏര്‍പെടുത്തിയത്തിന്റെ അടിസ്ഥനത്തിലാണ് സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഗതാഗത സേവനങ്ങള്‍ക്ക് മൂല്യ വര്‍ധിത നികുതി ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇ-മാര്‍ക്കറ്റ് സേവനങ്ങള്‍ക്ക് നികുതി ഏര്‍പെടുത്തിയിട്ടുണ്ട്. ഈ നികുതി വര്‍ധനവാണ് സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുന്നതിന് കാരണം. എല്ലാ യുബര്‍ ടാക്‌സി സേവനങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, പരമ്പരാഗത ഗതാഗത സംവിധാനങ്ങള്‍ക്ക് വാറ്റ് ഏര്‍പെടുത്തിയിട്ടില്ല. ബസ്, ടാക്‌സി സേവനങ്ങള്‍ മൂല്യവര്‍ധിത നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.