എട്ട് ദിവസം നീണ്ട തമിഴ്‌നാട്ടിലെ ബസ് സമരം പിന്‍വലിച്ചു

0
61

ചെന്നൈ: വേതന വര്‍ധന ആവശ്യപ്പെട്ട് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ എട്ട് ദിവസമായി നടത്തി വന്ന സമരം പിന്‍വലിച്ചു. സമരം പിന്‍വലിക്കുന്നതായി സിഐടിയു നേതാവ് സൗന്ദരരാജന്‍ അറിയിച്ചു. താത്കാലികമായാണ് സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് സമരക്കാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ഉള്‍പ്പടെ തൊളിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു തൊഴിലാളികള്‍. സര്‍ക്കാരും തൊഴിലാളികളും കടുംപിടുത്തം തുടര്‍ന്നതോടെ എട്ട് ദിവസമാണ് സമരം നീണ്ടത്. ഇതോടെ ജനങ്ങള്‍ ഏറെ വലഞ്ഞിരുന്നു.

അടിസ്ഥാന ശമ്പളത്തില്‍ 2.57 ശതമാനം വര്‍ധന ആവശ്യപ്പെട്ട് ജനുവരി നാലു മുതലാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്.