കോഴിക്കോട് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്‌റ്റേഷന്‍

0
93

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാം സ്ഥാനം കോഴിക്കോടിന്. രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ നടത്തിയ ശുചിത്വ സര്‍വ്വേയിലാണ് കോഴിക്കോടിന്റെ നേട്ടം. ഒരു സ്വകാര്യ യാത്ര വെബ്‌സൈറ്റാണ് സര്‍വ്വേ നടത്തിയത്.

ദക്ഷിണേന്ത്യയിലെ റെയില്‍വേ സ്‌റ്റേഷനുകളാണ് വൃത്തിയില്‍ മുന്നിട്ട് നില്‍ക്കുന്നത് എന്ന് സര്‍വ്വേയില്‍ കണ്ടെത്തി. രാജ്യത്തെ വൃത്തിയുള്ള 40 ശതമാനം റെയില്‍വേ സ്‌റ്റേഷനുകളും ദക്ഷിണേന്ത്യയിലാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ അഞ്ച് സ്‌റ്റേഷനുകളുടെയും നിലവാരം താഴെയാണ്.

കര്‍ണാടകത്തിലെ ഹുബ്ലി,ദേവനഗരി,ഝാര്‍ഖണ്ഡിലെ ധന്‍ബാദ്,മധ്യപ്രദേശിലെ ജബല്‍പൂര്‍,ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍, തുടങ്ങിയ സ്‌റ്റേഷനുകളും കോഴിക്കോടിന് പിന്നിലുണ്ട്. അതേസമയം പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലെ നിസാമുദ്ദീന്റെ സ്ഥാനം ഏറ്റവും താഴെയാണ്.

സ്വര്‍ണ ജയന്തി രാജധാനിയാണ് ഏറ്റവും വൃത്തിയുള്ള ട്രെയിന്‍.