ഗോ​കു​ല​ത്തി​ന് വീ​ണ്ടും തോ​ൽ​വി

0
61

കോ​ഴി​ക്കോ​ട്: ഗോ​കു​ലം എ​ഫ്സി​യോ​ടേ​റ്റ ‌പ​രാ​ജ​യ​ത്തി​ന് അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ​ത​ന്നെ ഇ​ന്ത്യ​ൻ ആ​രോ​സി​ന്‍റെ കു​ട്ടി​ക്കൂ​ട്ടം പ്ര​തി​കാ​രം ചെ​യ്തു. ഗോ​കു​ല​ത്തെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് വീ​ഴ്ത്തി​യാ​ണ് ഇ​ന്ത്യ​ൻ ആ​രോ​സ് പ്ര​തി​കാ​രം വീ​ട്ടി​യ​ത്. ആ​രോ​സി​ന്‍റെ മ​ല​യാ​ളി താ​രം കെ.​പി രാ​ഹു​ലി​ന്‍റെ സു​ന്ദ​ര​മാ​യ ക്രോ​സി​ൽ​നി​ന്ന് മ​ധ്യ​നി​ര താ​രം അ​ഭി​ജി​ത് സ​ർ​ക്കാ​ർ ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ആ​രോ​സി​ന്‍റെ വി​ജ​യ ഗോ​ൾഎ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ കളിമാറി. ആ​രോ​സ് ക​ളി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ ഭാ​വി പ്ര​തീ​ക്ഷ​യാ​യ കു​ട്ടി​ക്കൂ​ട്ടം ഗോ​കു​ല​ത്തി​ന്‍റെ പോ​സ്റ്റി​ൽ നി​ര​ന്ത​രം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. . ഗോ​കു​ല​ത്തി​ന്‍റെ പ്ര​തി​രോ​ധ​ത്തെ വെ​ട്ടി​ച്ച് ബോ​ക്സി​നു​ള്ളി​ൽ ക​ട​ന്ന രാ​ഹു​ൽ വ​ല​ത്തേ​ക്ക് ക്രോ​സ് ന​ൽ​കി. കാ​ൽ​പ്പാ​ക​ത്തി​നെ​ത്തി​യ പ​ന്ത് ഓ​ടി​യെ​ത്തി​യ സ​ർ​ക്കാ​ർ വ​ല​യി​ലാ​ക്കി.