ജഡ്ജിമാരുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

0
49

ഡല്‍ഹി: സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടി. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനോടാണ് വിഷയം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രി തേടിയിരിക്കുന്നത്. ഏറെ നാളായി ഇന്ത്യന്‍ നീയിന്യായ വ്യവസ്ഥയെ വ്യാപിച്ചുകൊണ്ടിരിക്കുന്ന അഭിപ്രായഭിന്നതകളുടെ തുടര്‍ച്ചയാണ് ഇന്ന് സുപ്രിം കോടതിയില്‍ കണ്ടത്. ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാല് ജഡ്ജിമാരാണ് കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്ത സമ്മേളനം നടത്തിയത്.
ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ കേസ് പരിഗണിച്ച ജസ്റ്റിസ് ബ്രിജ്ഗോപാല്‍ ലോയയുടെ മരണം സംബന്ധിച്ച കേസ് ഇന്നാണ് സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഇത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ചിലാണ് ലിസ്റ്റ് ചെയ്തത്. ഇതിലുള്ള പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് നാല് ജഡ്ജിമാരും രാവിലെ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മളനത്തില്‍ പങ്കെടുത്തത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജഡ്ജിമാര്‍ കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധം നടത്തുന്നത്. ചീഫ് ജസ്റ്റിസ് ദീപ്ക മിശ്രയ്ക്കെതിരേ കുറച്ചുനാളായി സുപ്രിം കോടതിയിലെ ജഡ്ജിമാര്‍ക്കിടയില്‍ തുടരുന്ന എതിര്‍പ്പ് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ തീരുമാനിച്ച സംഭവത്തോടെ മൂര്‍ധന്യത്തിലെത്തുകയായിരുന്നു.