ജഡ്ജിമാരുടെ വാർത്താസമ്മേളനം: പ്രതികരണവുമായി കോൺഗ്രസ്

0
59

ന്യൂഡൽഹി : സുപ്രീംകോടതി ഭരണ സംവിധാനത്തിനും ചീഫ് ജസ്റ്റിനുമെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി നാല് ജഡ്ജിമാർ വാർത്താ സമ്മേളനം വിളിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്. രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിൽ ആണെന്നതിന്റെ വ്യക്തമായ അടയാളമാണ് ഇതെന്ന് കോൺഗ്രസ് പ്രതികരിച്ചു.കോടതിയിലെ പ്രവർത്തനക്രമം ശരിയായ നിലയിലല്ലെന്ന ജഡ്ജിമാരുടെ വിമർശനം ഇതാണ് തെളിയിക്കുന്നതെന്നും കോൺഗ്രസ് പ്രതികരിച്ചു

സുപ്രീംകോടതിയുടെ പ്രവർത്തനത്തിലുള്ള അതൃപ്തി വെളിവാക്കി ജഡ്ജിമാർ മാധ്യമങ്ങളെ കണ്ട സംഭവം അതീവ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്.

സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്ന ഗുരുതര ആരോപണമാണ് ജഡ്ജിമാർ ഉന്നയിച്ചത്. കോടതിയുടെ പ്രവർത്തനം സുതാര്യമല്ലെങ്കിൽ ജനാധിപത്യം തകരും. ഈ സാഹചര്യമാണ് സുപ്രീംകോടതിയിൽ നിലനിൽക്കുന്നത്. അതിനാലാണ് ജനങ്ങൾക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനിച്ചതെന്ന ആമുഖത്തോടെയാണ് ജഡ്ജിമാർ വാർത്താസമ്മേളനം ആരംഭിച്ചത്.