ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്; 763 ദിവസം പിന്നിട്ട ശ്രീജിത്തിന്റെ നിരാഹാര സമരം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

0
138

തിരുവനന്തപുരം: സഹോദരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരത്തിലാണ് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത്. സമരം 763 ദിവസം പിന്നിട്ടിട്ടും അധികൃതര്‍ നടപടി എടുക്കാന്‍ തയ്യാറായിട്ടില്ല. എന്തായാലും സമരം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.
ഇതോടെ പല പ്രമുഖരും ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തി.

പ്രമുഖരുടെ പ്രതികരണങ്ങള്‍

ട്രോള്‍ ഗ്രൂപ്പായ ഐസിയുവും ശ്രീജിത്തിന് പിന്തുണയുമായെത്തി. ഇതു ചളിയല്ല, തമാശയല്ല, കാര്യമാണു പറയുന്നത് എന്നു പറഞ്ഞാണ് ഐസിയുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
ഐസിയുവിന്റെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചളിയല്ല, തമാശയല്ല, കാര്യമാണു പറയുന്നത്.

Justice delayed is justice denied. നീതി വൈകുന്നത് നീതി നിഷേധമാണു.

തന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ നടപടിക്കായി സെക്രട്ടേറിയേറ്റിനു മുന്‍പില്‍ സത്യാഗ്രഹമിരിക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് 762 ആമത് ദിവസവും നീതി ലഭ്യമായിട്ടില്ല. കുറ്റാരോപിതര്‍ക്കെതിരെയല്ല നടപടി വൈകുന്നത് മറിച്ച് പോലീസ് കമ്പ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തവര്‍ക്കെതിരെയുള്ള നടപടികളാണു മെല്ലെപ്പോക്കിനിരയാകുന്നതും ഒരു ചെറുപ്പക്കാരന്റെ കൂടെ ജീവിതം കവരുന്ന അവസ്ഥയുടെ അടുത്തേക്കെത്തിക്കുന്നതും.

അധികാരമുള്ളവര്‍ ആരെങ്കിലും ശ്രീജിത്തിനു വേണ്ടി സംസാരിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ രണ്ട് വര്‍ഷത്തില്‍ അധികം ഈ യുവാവിനു തെരുവില്‍ കിടക്കേണ്ടി വരില്ലായിരുന്നു.

A hash tag or an online campaign might not bring justice but it would bring the attention the issue deserves. ശ്രീജിത്തിനു വേണ്ടി സംസാരിക്കാന്‍ നമുക്കോരോരുത്തര്‍ക്കും നമ്മുടെ ജനപ്രതിനിധികളോട് ആവശ്യപ്പെടാം. ആ രക്തം നമ്മുടെ കൈകളിലാണ്.