ജെഡിയു യുഡിഎഫ് വിട്ടെന്ന് എം.പി വീരേന്ദ്രകുമാര്‍

0
56

തിരുവനന്തപുരം: ജെഡിയു യുഡിഎഫ് വിട്ടതായി സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍. പാര്‍ട്ടി എല്‍ഡിഎഫുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജെഡിയു യുഡിഎഫിനോട് നന്ദികേട് കാണിച്ചിട്ടില്ല. യുഡിഎഫിന് ജെഡിയുവിനെ ഒപ്പം ചേര്‍ത്തതില്‍ യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. മറിച്ച് ജെഡിയുവിനാണ് നഷ്ടമുണ്ടായിരിക്കുന്നതെന്നും വീരേന്ദ്രകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എല്‍ഡിഎഫുമായി ചേര്‍ന്നുപോകുന്നതാണ് ജെഡിയുവിന്റെ രാഷ്ട്രീയ വിശ്വാസം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജെഡിയുവിനെ സ്വാഗതം ചെയ്തിരുന്നു. ഇരുനേതാക്കളോടും പാര്‍ട്ടിക്ക് നന്ദിയുണ്ടെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.