ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണം സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽഗാന്ധി

0
57

ന്യൂ​ഡ​ൽ​ഹി:ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണം സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നീ​തി എ​ന്ന ആ​ശ​യ​ത്തെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രും ഈ ​പ്ര​ശ്ന​ത്തെ ഗൗ​ര​മാ​യി നോ​ക്കി​ക്കാ​ണു​ക​യാ​ണ്. ഇ​ത് അ​ഭി​സം​ബോ​ധ​ന ചെ​യ്യ​പ്പെ​ട​ണ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. സു​പ്രീം കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​ർ ഉ​ന്ന​യിച്ച കാ​ര്യ​ങ്ങ​ൾ വ​ള​രെ ഗൗ​ര​വു​മു​ള്ള​താ​ണെ​ന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . ഇ​തു​വ​രെ സം​ഭ​വി​ക്കാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്

ജ​ഡ്ജി​മാ​ർ വാ​ർ​ത്താ സ​മ്മേ​ള​നം വി​ളി​ച്ച സം​ഭ​വം രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം അ​പ​ക​ടാ​വ​സ്ഥ​യി​ൽ ആ​ണെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ അ​ട​യാ​ള​മാ​ണെ​ന്ന് നേ​ര​ത്തെ കോ​ൺ​ഗ്ര​സ് പ്ര​തി​ക​രി​ച്ചി​രു​ന്നു. കോ​ട​തി​യി​ലെ പ്ര​വ​ർ​ത്ത​ന​ക്ര​മം ശ​രി​യാ​യ നി​ല​യി​ല​ല്ലെ​ന്ന ജ​ഡ്ജി​മാ​രു​ടെ വി​മ​ർ​ശ​നം ഇ​താ​ണ് തെ​ളി​യി​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​തി​ക​രി​ച്ചു. . രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ് – കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.