ഡൊണാള്‍ഡ് ട്രംപിന്റെ യു.കെ സന്ദര്‍ശനം റദ്ദാക്കി

0
44

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരിയില്‍ നടത്താനിരുന്ന യു.കെ സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സന്ദര്‍ശനം റദ്ദാക്കിയതടക്കമുള്ള വാര്‍ത്തകളൊന്നും വൈറ്റ് ഹൗസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വ്യാപക പ്രതിഷേധം ഭയന്നാണ് ട്രംപ് സന്ദര്‍ശനം മാറ്റിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലണ്ടനിലെ പുതിയ യു.എസ് എംബസി ട്രംപ് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ എംബസിയുടെ ഉദ്ഘാടനം യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

എലിസബത്ത് രാജ്ഞിയാണ് യു.കെ സന്ദര്‍ശനത്തിനായി ട്രംപിനെ ക്ഷണിച്ചിരുന്നത്. എന്നാല്‍ കൃത്യമായ തീയതി പ്രഖ്യാപിച്ചിരുന്നില്ല.
സന്ദര്‍ശനത്തിനിടെ ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ട്രംപ് കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിരുന്നു.