നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

0
83

കൊച്ചി: ചോറ്റാനിക്കരയില്‍ നാലുവയസ്സുകാരിയെ അമ്മയുടെ കാമുകന്മാര്‍ പീഡിപ്പിച്ച് കൊലപ്പടുത്തിയ കേസിലെ പ്രതികളിലൊരാള്‍ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഒന്നാം പ്രതി രഞ്ജിത്താണ് എറണാകുളം സബ്ബ് ജയിലില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കേസില്‍ ഇന്ന് കോടതി വിധി പറയാനിരിക്കെയാണ് സംഭവം. അതേസമയം കേസില്‍ വിധി പറയുന്നത് 15 ലേക്ക് മാറ്റി.

കേസില്‍ കുട്ടിയുടെ അമ്മ അടക്കം മുന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തിരുവാണിയുര്‍ മീമ്പാറ സ്വദേശി രഞ്ജിത്ത്, ബേസില്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

കാമുകന്മാരുമായുള്ള ജീവിതത്തിന് കുട്ടി തടസ്സമാകുമെന്ന് കണ്ടതിനെത്തുടര്‍ന്ന് അമ്മയുടെ ഒത്താശയോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ കുട്ടിയെ രഞ്ജിത്തും ബേസിലും ചേര്‍ന്ന് പീഡിപ്പിച്ച ശേഷം ഭിത്തിയിലടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. അമ്മയുടെ അറിവോടെയായിരുന്നു ഇത്. 2013 ഒക്ടോബറില്‍ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന ചോറ്റാനിക്കര അമ്പാടിമൂലയിലെ വീട്ടിലാണ് കൊലനടത്തിയത്.