നോവലിസ്റ്റ് റഹീം മുഖത്തല അന്തരിച്ചു

0
69

കോഴിക്കോട്: നോവലിസ്റ്റ് റഹീം മുഖത്തല (69) അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുറ്റിക്കാട്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായി വിരമിച്ചു.

ജഡായു, പെരുമണ്ണയിലെ കാക്കകള്‍, ഇറ, സമം എന്നിവയാണ് പ്രധാന കൃതികള്‍. പത്മ റഹീമാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. സംസ്‌കാരം ഇന്ന് നാല് മണിക്ക് കോഴിക്കോട് നടക്കും.