പതിനായിരം യുവാക്കള്‍ക്ക് രണ്ട് മാസത്തിനകം ജോലി നല്‍കും: എം.എ യൂസഫലി

0
68

തിരുവനന്തപുരം: പതിനായിരം യുവാക്കള്‍ക്ക് രണ്ട് മാസത്തിനകം ജോലി നല്‍കുമെന്ന് ലോക കേരള സഭയില്‍ വ്യവസായി എം.എ യൂസഫലിയുടെ പ്രഖ്യാപനം. ഇതിന്റെ പ്രയോജനം ലഭിക്കുക ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയതായി ലുലു സൈബര്‍ പാര്‍ക്ക് തുടങ്ങുമെന്നും, പ്രതിപക്ഷം പ്രവാസി ക്ഷേമത്തിനു വേണ്ടി ഒന്നിക്കണമെന്നും യൂസഫലി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ലോക കേരളസഭയുടെ ആദ്യത്തെ സമ്മേളനം നിയമസഭാ മന്ദിരത്തിലാണ് നടന്നത്.