പദ്മാവതിന് ഗുജറാത്തിലും വിലക്ക്

0
46

രാജസ്ഥാന് പിന്നാലെ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിന് വിലക്കേര്‍പ്പെടുത്തി ഗുജറാത്തും.
ഗുജറാത്തില്‍ പദ്മാവതിന് വിലക്കേര്‍പ്പെടുത്തുന്നതായി മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് രാജസ്ഥാന്‍ മുഖ്യമന്ത്രി സിഎം വസുന്ധര രാജെയും ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുന്നതായി പറഞ്ഞിരുന്നു.ജനുവരി 25 ന് റിലീസ് ചെയ്യാനിരിക്കെയാണ് മറ്റൊരു ഇന്ത്യന്‍ സംസ്ഥാനം കൂടി ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
സിനിമ ജനങ്ങള്‍ കാണാതിരിക്കാനായി റിലീസിംഗ് ദിവസം കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്ന് രജ്പുത് കര്‍ണി സേന നേതാവ് ലോകേന്ദ്ര സിംഗ് കല്‍വി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുന്നത് തുടരാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ കാണുമെന്നും ഈ സിനിമ റിലീസ് ചെയ്യില്ലെന്ന എനിക്ക് ഉറപ്പുണ്ടെന്നും കല്‍വി പറഞ്ഞു. ഇതിനകം എട്ട് സംസ്ഥാനങ്ങളില്‍ സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കല്‍വി പറയുന്നു