പുത്തന്‍ നിറങ്ങളില്‍ 2018 ഡോമിനോര്‍ 400

0
101

അനൂപ് കൈലാസനാഥ ഗിരി

പുത്തന്‍ നിറങ്ങളില്‍ ഡോമിനോറിന്റെ  400 സ്‌പോര്‍ട്‌സ് ക്രൂയിസര്‍ മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. റോക്ക് മാറ്റ് ബ്ലാക്ക്, കാന്യോണ്‍ റെഡ്, ഗ്ലേസിയര്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് 2018 ഡോമിനോര്‍ 400 എത്തുന്നത്.

എഞ്ചിനിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. 373.3 സിസി സിംഗിള്‍-സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് 2018 ബാജാജ് ഡോമിനാര്‍ 400 ല്‍. 34.5 ബി.എച്ച്.പി കരുത്തും 35 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ്.

13 ലിറ്ററാണ് ഡോമിനാര്‍ 400 ന്റെ ഇന്ധനശേഷി. ഭാരം 182 കിലോഗ്രാം. മണിക്കൂറില്‍ 145 കിലോമീറ്ററിന് മേലെ വേഗത കൈവരിക്കാന്‍ ബജാജിന്റെ സ്പോര്‍ട്സ് ക്രൂയിസറിന് സാധിക്കും.

പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സെക്കന്ററി ഫ്യൂവല്‍ ടാങ്ക് ഡിസ്പ്ലെ, എല്‍.ഇ.ഡി ലൈറ്റുകളോടുള്ള ആകര്‍ഷകമായ ഹെഡ്ലാമ്പ്, എല്‍.ഇ.ഡി ടെയില്‍, സ്ലിപ്പര്‍ ക്ലച്ച് എന്നിവയും 2018 ഡോമിനോര്‍ 400 നെ മികവുറ്റതാക്കുന്നു.