ബല്‍റാമിനെതിരായ അക്രമവും അധിക്ഷേപവും ശരിയല്ലെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌

0
53

മലപ്പുറം: വി.ടി.ബല്‍റാം എംഎല്‍എ യുടെ വിവാദ പരാമര്‍ശത്തില്‍ ശ്രദ്ധേയ പ്രതികരണവുമായി എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു. ബല്‍റാമിന്റെ പരാമര്‍ശത്തിന് മറുപടിയായി അക്രമവും അധിക്ഷേപവും നടത്തുന്നതു ശരിയല്ലെന്ന അഭിപ്രായ പ്രകടനമാണ് വി.പി.സാനു നടത്തിയിരിക്കുന്നത്.

ബല്‍റാം ചെയ്തതതിന് അതേരീതിയില്‍ മറുപടി കൊടുക്കുന്നതിനോട് യോജിപ്പില്ല. സമൂഹമാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കി ശ്രദ്ധ പിടിച്ചുപറ്റാനാണു ബല്‍റാം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏതു കാര്യത്തിലും ആര്‍ക്ക് വേണമെങ്കിലും അഭിപ്രായ പ്രകടനം നടത്താം. പക്ഷേ, ആരും ആരെയും അധിക്ഷേപിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, അഭിപ്രായം പറയുന്നവരെ അക്രമത്തിലൂടെ നേരിടുന്നതിനോടു യോജിക്കാന്‍ കഴിയില്ലെന്നും സാനു പറഞ്ഞു.