രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യത; ധവാനും രോഹിതും പുറത്താകും

0
44

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യത. ഓപ്പണര്‍ ശിഖര്‍ ധവാനെ ഒഴിവാക്കി പകരം ലോകേഷ് രാഹുലിനെ ടീമിലെടുക്കുമെന്നാണ് സൂചന. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ടീമില്‍ മാറ്റമുണ്ടായേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

രാഹുലിനെയും രഹാനെയെയും തഴഞ്ഞാണ് ധവാനെയും രോഹിത് ശര്‍മയെയും ടീമിലെടുത്തത്. രോഹിത് ശര്‍മ്മയ്ക്ക് പകരം രഹാനെയെ പരിഗണിക്കുമെന്നും ഇഷാന്ത് ശര്‍മ്മ ടീമിലെത്തിയേക്കുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ മൂന്നു താരങ്ങള്‍ ഗ്രൗണ്ടില്‍ കൂടുതല്‍ സമയം പരിശീലനം നടത്തിയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ 72 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ അടുത്ത മത്സരത്തില്‍ ഇന്ത്യക്ക് വിജയമോ സമനിലയോ അനിവാര്യമാണ്. ശനിയാഴ്ച്ച് സെഞ്ചൂറിയനിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്.