രാജ്യത്ത് അതിക്രമിച്ചു കയറാന്‍ ആരെയും അനുവദിക്കില്ലെന്ന് സൈനിക മേധാവി

0
45

ന്യൂഡല്‍ഹി: രാജ്യത്ത് അതിക്രമിച്ചു കയറാന്‍ ആരെയും അനുവദിക്കില്ലെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യന്‍ അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ മേഖലയിലേക്ക് ദൃഷ്ടി പതിപ്പാക്കാനുള്ള സമയം ആഗതമായിരിക്കുകയാണ്. ചൈന ശക്തമായ രാജ്യമായിരിക്കാം. പക്ഷേ ഇന്ത്യ ദുര്‍ബലമായ രാജ്യമല്ലെന്നും റാവത്ത് പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള ചൈനീസ് ശ്രമങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദത്തെ നേരിടുന്നതില്‍ പാകിസ്ഥാന് അമേരിക്ക നല്‍കിയിരിക്കുന്ന മുന്നറിയിപ്പിന്റെ ഫലം എന്താണെന്നറിയാന്‍ കാത്തിരിക്കുകയാണെന്നും പാകിസ്ഥാന് ഒഴിവാക്കാന്‍ കഴിയുന്ന ഒന്നാണ് ഭീകരരെന്നും സൈനിക മേധാവി വ്യക്തമാക്കി.

ഇന്ന് നിലനില്‍ക്കുന്ന ഒന്നാണ് കെമിക്കല്‍, ബയോളജിക്കല്‍, റേഡിയോളജിക്കല്‍, ന്യൂക്ലിയര്‍ (സിബിആര്‍എന്‍) ആയുധങ്ങളുടെ ഭീഷണി. ഭീകരരില്‍ നിന്ന് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതിനുള്ള സാധ്യത ഏറെയാണ്. കാലങ്ങളെടുത്തു മാത്രമേ ഇതിനൊരു അവസാനമുണ്ടാകൂവെന്നും റാവത്ത് പറഞ്ഞു.