രാഷ്ട്രീയ അഭയം നല്‍കിയ യുഡിഎഫിനോട് ജെഡിയു കാട്ടിയത് വഞ്ചന: രമേശ് ചെന്നിത്തല

0
45

തിരുവനന്തപുരം: രാഷ്ട്രീയ അഭയം നല്‍കിയ യുഡിഎഫിനോട് ജെഡിയു കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജെഡിയു മുന്നണി വിടുന്നതിനു മുന്‍പ് സാമാന്യ മര്യാദ കാണിച്ചില്ല. മുന്നണി വിടുന്ന വിവരം ഫോണ്‍ ചെയ്തുപോലും അറിയിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്.

എന്ത് നഷ്ടം ആണ് യുഡിഎഫില്‍ നിന്നപ്പോള്‍ ഉണ്ടായതെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയില്ല. ചവിട്ടിപുറത്താക്കിയപ്പോള്‍ അഭയം നല്‍കിയതിനുള്ള ശിക്ഷ ആണ് ഇപ്പോള്‍ കിട്ടിയത്. ജെഡിയു എല്‍ഡിഎഫുമായി ചേര്‍ന്ന് രഹസ്യ ബാന്ധവം ഉണ്ടാക്കുകയിരുന്നു.

ജെഡിയുവിന്റെ ചുവടുമാറ്റം മൂലം യുഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ലെന്നും ഒരു കരിയില അനക്കം പോലും ഉണ്ടാക്കിയിട്ടില്ലെന്നും വഞ്ചിയില്‍ ഇരുന്നു വഞ്ചി തുരക്കാന്‍ ശ്രമിക്കുന്നവര്‍ പോകുന്നതാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.