റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമ പ്രവര്‍ത്തകന് അഭിനന്ദനവുമായി ശശി തരൂര്‍ എം.പി

0
74

തിരുവനന്തപുരം: തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ലഭിച്ച നിര്‍ദേശം അവഗണിച്ച് റിപ്പബ്ലിക്ക് ടി.വി യില്‍ നിന്ന് രാജിവെച്ച മാധ്യമ പ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി. ധാര്‍മികതയെ മുന്‍നിര്‍ത്തി റിപ്പബ്ലിക്ക് ടി.വി യില്‍ നിന്ന് രാജിവെച്ച ദീപു എബി വര്‍ഗീസ്‌
എന്ന മാധ്യമ പ്രവര്‍ത്തകനെയാണ്‌ ഫെയ്‌സ് ബുക്കിലൂടെ ശശി തരൂര്‍ എം.പി അഭിനന്ദനമറിയിച്ചിരിക്കുന്നത്. ധാര്‍മികതയും മര്യാദയും അടിസ്ഥാന മാനുഷിക മൂല്യങ്ങളാണെന്നും
പണത്തിന് വേണ്ടി അവ ഉപേക്ഷിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ശശി തരൂര്‍ എം.പി യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Touched by the moral courage of journalist Deepu Aby Varghese who resigned from Republic TV after being ordered to harass me at the Trivandrum Press Club. He approached me to apologise for his behaviour, as have some former employees of TimesNow. Decency appreciated.

Many young idealists are repelled by what they are being asked to do in the name of journalism. Some media owner-anchors may have no scruples, but morality and decency are basic human values and most people find it troubling to abandon them for a paycheque. #UDontHave2Lie4ALiving