വര്‍ഷങ്ങള്‍ക്ക് ശേഷം കോവളം തീരത്ത് അതിഥിയായി ‘ക്യാറ്റ് ഫിഷ്’

0
84

കോവളം തീരത്ത് അതിഥികളായി തേഡ് മീനുകള്‍. ക്യാറ്റ് ഫിഷ് എന്നറിയുന്ന ഇവ കുറേ വര്‍ഷങ്ങള്‍ക്കുശേഷമാണ് തീരത്തെത്തെത്തുന്നത്. ഇന്നലെ ഉച്ചവരെ മാത്രം രണ്ടായിരത്തിലധികം തേഡുമീനുകള്‍ കിട്ടിയെന്നാണ് ഏകദേശ കണക്ക്. ഏതാണ്ട് 500 ഗ്രാം വീതമുള്ള മീനുകള്‍ക്ക് ഓരോന്നിനും 40 മുതല്‍ 50 വരെ രൂപ വരെ തീരത്ത് വിലയുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം പ്രത്യക്ഷപ്പെട്ട തേഡ് മീനുകളെക്കുറിച്ചു വിശദമായ പഠനം നടത്തുമെന്നു വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു. ഇവയുടെ സ്പീഷീസ് അടക്കമുള്ളവ തിരിച്ചറിയേണ്ടതുണ്ടെന്ന് കേന്ദ്രം മേധാവി ഡോ.എം.കെ.അനില്‍, ശാസ്ത്രജ്ഞ ഡോ.സൂര്യ എന്നിവര്‍ പറഞ്ഞു. വായ്ക്കുള്ളില്‍ വച്ച് മുട്ടവിരിയിക്കുന്നുവെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. മുട്ടകളും

അധികം പരിചിതമല്ലാത്ത മീനുകളെ കണ്ട വിദേശികളും സ്വദേശികളും കൗതുകത്തോടെയാണ് തേഡ് മീനുകളെ കാണാനെത്തിയത്. പൂച്ചകളെപോലെ മീശരോമങ്ങളുള്ളതിനാലാണ് ഇവയ്ക്ക് ക്യാറ്റ് ഫിഷ് എന്ന് പേര് നല്‍കിയിരിക്കുന്നത്.