വ്യത്തികെട്ട രാജ്യങ്ങളില്‍ നിന്നുള്ളവരെ എന്തിന് സ്വീകരിക്കണം;കുടിയേറ്റ രാജ്യങ്ങള്‍ക്കെതിരെ ട്രംപ്

0
63

വാഷിങ്ടണ്‍: കുടിയേറ്റ രാജ്യങ്ങള്‍ക്കെതിരെ അസ്യഭ വര്‍ഷവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യത്തികെട്ട രാജ്യങ്ങളില്‍ നിന്നുള്ളവരെ യു.എസ് എന്തിന് സ്വീകരിക്കണമെന്ന് ട്രംപ് ചോദിച്ചു. അമേരിക്കയുടെ കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിലെയും സെനറ്റിലെയും അംഗങ്ങളുടെ യോഗത്തിലാണ് ട്രംപിന്റെ പ്രതികരണം. വാഷിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കുടിയേറ്റ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ട്രംപ് ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

അമേരിക്കയിലേക്കുള്ള വിദേശ പൗരന്മാരുടെ കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയത്.

നേരത്തെ ഇറാഖ്, ഇറാന്‍, സൊമാലിയ, സുഡാന്‍,സിറിയ,യെമന്‍ എന്നി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ ട്രംപിന്റെ തീരുമാനം കീഴ്‌ക്കോടതിയും, അപ്പീല്‍ കോടതിയും തള്ളിയിരുന്നു.