സിപിഎം എറണാകുളം ജില്ലാ സമ്മേളനം ജനുവരി 15 ന്

0
75

കൊച്ചി: സിപിഐഎം എറണാകുളം ജില്ലാ സമ്മേളനം ജനുവരി 15 മുതല്‍ 18 വരെ നടക്കും. ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം 15 ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

8 ന് നാലു മണിയോടെ ആരംഭിക്കുന്ന പൊതു പ്രകടനം മറൈന്‍ ഡ്രൈവില്‍ സമാപിക്കും. പൊതു സമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ഗതാഗത കുരുക്കുകള്‍ സൃഷ്ടിക്കാത്ത വിധമാണ് പ്രകടനം ക്രമീകരിച്ചിരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് ഭവനരഹിതര്‍ക്കു നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവില്‍ ജില്ലയില്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി പി രാജീവ് പറഞ്ഞു.